By santhisenanhs.03 Sep, 2022
മലയാളിത്തം തുളുമ്പുന്ന മുഖശ്രീയുമായി ആരാധകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് കാവ്യ മാധവന്‍. കാവ്യ മാധവന്റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
ചെന്നൈ നെയിൽ ആർടിസ്ട്രി സലൂൺ സന്ദർശിച്ചതിന്റെ ചിത്രം കാവ്യ തന്നെയാണ് ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഫാന്‍സ് പേജുകളിലൂടെ പ്രചരിച്ച സ്‌റ്റൈലിഷ് ലുക്കിലുള്ള കാവ്യയുടെ പുതിയ ചിത്രം ആരാധകരും ഏറ്റെടുക്കുകയാണ്.
കറുത്ത ഷര്‍ട്ടും ജീന്‍സുമണിഞ്ഞ് പതിവ് ചിരിയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കാവ്യയെ കാണാം. കാവ്യ മെലിഞ്ഞു കൂടുതൽ സുന്ദരിയായെന്നും അഭിനയത്തിലേക്കുള്ള തിരിച്ചുവരവാണോ ഈ ലുക്കിനു പിന്നിലെന്നുമാണ് ആരാധകരുടെ സംശയം.