Sunday 11 June 2023




പത്ത് വര്‍ഷം നീണ്ട പ്രണയം;മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളി വിവാഹിതനാകുന്നു

By parvathyanoop.17 Jan, 2023

imran-azhar

 

നടി മൃദുല മുരളിയുടെ സഹോദരനും നടനുമായ മിഥുന്‍ മുരളി വിവാഹിതനാകുന്നു.വിവാഹത്തിനു മുന്നോടിയായി നടക്കുന്ന ആഘോഷ നിമിഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നു.

 

മോഡലും എന്‍ജിനീയറുമായ കല്യാണി മേനോന്‍ ആണ് വധു.നാളെ ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വച്ചാണ് വിവാഹം നടക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹനിശ്ചയം.

 

പത്ത് വര്‍ഷം നീണ്ട പ്രണയമാണ് നാളെ സഫലമാകുന്നത്.മൃദുലയുടെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ പ്രത്യേക ഡാന്‍സ് പരിപാടികളും ഉണ്ടായിരുന്നു.

 

നമിത പ്രമോദ്, അപര്‍ണ ബാലമുരളി എന്നിവരും ചടങ്ങില്‍ അതിഥികളായി എത്തി.കല്യാണിയുടെ സഹോദരി മീനാക്ഷിയുമായുള്ള തന്റെ കമ്പൈന്‍ സ്റ്റഡിയിലാണ് ഇവരുടെ പ്രണയം തുടങ്ങിയതെന്ന് മൃദുല പറഞ്ഞിട്ടുണ്ട്.

 

ഇന്നലെ നടന്ന സംഗീത് പരിപാടിയില്‍ മൃദുലയും കൂട്ടുകാരികളും ചേര്‍ന്നുള്ള തകര്‍പ്പന്‍ നൃത്തവും ഉണ്ടായിരുന്നു.വജ്രം എന്ന സിനിമയില്‍ ബാലതാരമായാണ് മിഥുന്‍ മുരളിയുടെ തുടക്കം.

 

ബഡ്ഡി, ബ്ലാക്ക് ബട്ടര്‍ഫ്‌ലൈ, ആന മയില്‍ ഒട്ടകം എന്നിവയാണ് മൃദുലിന്റെ മറ്റ് പ്രധാന സിനിമകള്‍.