By santhisenanhs.30 Oct, 2022
തെന്നിന്ത്യയുടെ പ്രിയ നായിക പ്രിയ വാര്യരുടെ പിറന്നാൾ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. സുഹൃത്തുക്കള്‍ക്കൊപ്പം 23ാം പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
നടൻ റംസാൻ, ജോർജ് കോര, ഗോപിക രമേശ്, സർജാനോ ഖാലിദ് തുടങ്ങി നിരവധിപ്പേർ പ്രിയയുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിക്സൺ ആണ് വിഡിയോ പങ്കുവച്ചത്.
രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ഫോർ ഇയേഴ്സ് ആണ് പ്രിയ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. സർജാനോ ഖാലിദ് ആണ് നായകൻ.