By santhisenanhs.21 Jul, 2022
ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെ എത്തി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രിയ പ്രകാശ് വാര്യർ. ഇപ്പോഴിതാ നടനും നര്‍ത്തകനുമായ റംസാനൊപ്പം ഡാൻസ് ചെയ്യുന്ന പ്രിയയുടെ വീഡിയോയാണ് ശ്രദ്ധനേടുന്നത്.
സൂപ്പർഹിറ്റ് ചിത്രം 96ലെ കാതലേ കാതലേ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും നൃത്ത പ്രകടനം. മുറിക്കുള്ളിൽ കിടക്കയിൽ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്‌കാരം.
പ്രണയാർദ്ര നിമിഷങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റംസാന്റെയും പ്രിയയുടെയും റീൽ വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരുടേയും വസ്ത്രധാരണരീതിയും ചർച്ചയായിരിക്കുകയാണ്. മുറിക്കുള്ളിൽ കിടക്കയിൽ ഇരുന്നുകൊണ്ടാണ് വേറിട്ട നൃത്താവിഷ്‌കാരം.
പ്രണയാർദ്ര നിമിഷങ്ങളാണ് വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. റംസാന്റെയും പ്രിയയുടെയും റീൽ വിഡിയോ ഇതിനകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. ഇരുവരുടേയും വസ്ത്രധാരണരീതിയും ചർച്ചയായിരിക്കുകയാണ്. ഡാൻസിലെ ഇരുവരുടെയും കെമിസ്ട്രി മികതാണെന്ന് ആരാധകരിൽ പലരും കമന്റ് ചെയ്തിട്ടുണ്ട്. ഇനിയും ഒരുമിച്ച് ഡാൻസ് ചെയ്യണമെന്നും കമന്റുകളുണ്ട്.