Sunday 11 June 2023




ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ നായ്ക്കളുടെ പട്ടികയില്‍ ഇവന്‍ ഒന്നാമന്‍

By Shyma Mohan.11 Jan, 2023

imran-azhar

 


ഹെല്‍സിങ്കി: ലോകത്തിലെ ഏറ്റവും ബുദ്ധിമാനായ നായ്ക്കളുടെ പട്ടിക വെളിപ്പെടുത്തി പഠനം. ബെല്‍ജിയന്‍ ഷെപ്പേര്‍ഡ് എന്നറിയപ്പെടുന്ന ബെല്‍ജിയന്‍ മാലിനോയിസിനെയാണ് ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ഏറ്റവും ബുദ്ധിമാനായ നായയായി തിരഞ്ഞെടുത്തിരിക്കുന്നത്.

 

13 വ്യത്യസ്ത ഇനങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം നായ്ക്കള്‍ക്കായി നല്‍കിയ 10 ടാസ്‌ക്കുകളില്‍ പരസ്പരം മത്സരിച്ചാണ് ബെല്‍ജിയന്‍ ഷെപ്പേര്‍ഡിനെ തിരഞ്ഞെടുത്തിരിക്കുന്നത്. നേച്ചര്‍ സയന്റിഫിക്ക് റിപ്പോര്‍ട്ടിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പര്യവേക്ഷണ സ്വഭാവം, സാമൂഹിക പരിജ്ഞാനം, പ്രത്യേക പ്രശ്‌ന പരിഹാരം, ലോജിക്കല്‍ റീസണിംഗ്, ഹ്രസ്വകാല മെമ്മറി എന്നിവ വിദഗ്ധര്‍ വിശകലനം ചെയ്തു.

 

മനുഷ്യന്റെ ആംഗ്യങ്ങള്‍ വായിച്ചെടുക്കുന്നതില്‍ ഗോള്‍ഡന്‍ റിട്രീവര്‍ ലാബ്രഡോറും ഒന്നാമതെത്തി. ബോര്‍ഡര്‍ കോളി 26 പോയിന്റുമായി രണ്ടാം സ്ഥാനെത്തി. സ്പാനിഷ് വാട്ടര്‍ ഡോഗിനെക്കാള്‍ ഒരു പോയിന്റ് മുന്നിലായി 25 പോയിന്റുമായി ഹോവാവാര്‍ട്ട് വെങ്കല മെഡല്‍ നേടി.

 

ബെല്‍ജിന്‍ മാലിനോയിസ്, ഓസ്‌ട്രേലിയന്‍ കെല്‍പി, ലാബ്രഡോര്‍ റിട്രീവര്‍, ബോര്‍ഡര്‍ കോളി, ഗോള്‍ഡന്‍ റിട്രീവര്‍, ഹോവാവാര്‍ട്ട്, സ്പാനിഷ് വാട്ടര്‍ ഡോഗ്, ഷെറ്റ്‌ലാന്‍ഡ് ഷീപ്പ്‌ഡോഗ്, ഇംഗ്ലീഷ് കോക്കര്‍ സ്പാനിയല്‍, ഓസ്‌ട്രേലിയന്‍ ഷെപ്പേര്‍ഡ്, മിക്‌സഡ് ബ്രീഡ്, ജെര്‍മ്മന്‍ ഷെപ്പേര്‍ഡ്, ഫിന്നിഷ് ലാഫണ്ട് തുടങ്ങിയ ഇനങ്ങളിലുള്ള നായ്ക്കളാണ് ഏറ്റവും ബുദ്ധിയുള്ള നായ്ക്കളുടെ പട്ടികയിലുള്ളത്.