Wednesday 16 June 2021




വമ്പൻ പാമ്പിനെ കൈകൾ കൊണ്ട് അനായാസമായി പിടികൂടുന്ന സ്ത്രീ; വൈറലായി വീഡിയോ

By Aswany mohan k.03 Jun, 2021

imran-azhar

 

 

ഒരു വമ്പൻ പാമ്പിനെ അനായാസമായി പിടികൂടുന്ന സ്ത്രീയുടെ വീഡിയോ ആണ് കുറച്ചുദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. കേൾക്കുമ്പോൾ ചെറിയൊരു ഞെട്ടലും അതിശയും ഓക ഉണ്ടാകും അല്ലെ ?

 

 

സാധാരണ ഇഴജന്തുക്കളെ പ്രത്യേകിച്ച് പാമ്പുകളെയും മറ്റും കണ്ടാൽ പേടിച്ചോടി പോകും അല്ലെങ്കിൽ പാമ്പുകളെ പിടിക്കാൻ അറിയാവുന്നവരെ വിളിക്കും. പിന്നെ പോലീസായി നാട്ടുകാരായി ആകെ ബഹളം.

 

 

പക്ഷെ വിയറ്റ്‌നാമിലെ ഒരു ഗ്രാമീണ മേഖലയിലെ ഒരു സ്ത്രീ വെറും കൈകള്‍ കൊണ്ട്, മറ്റ് സുരക്ഷാകവചങ്ങളോ തയ്യാറെടുപ്പുകളോ ഒന്നുമില്ലാതെ വമ്പന്‍ ഒരു പാമ്പിനെ പിടികൂടുന്നു.

 

 

വിനോദ സഞ്ചാരികൾ പകർത്തിയ പാമ്പിനെ പിടികൂടുന്നതിന് ദൃശ്യങ്ങൾ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ശ്രദ്ധ നേടുകയുണ്ടായി.

 

 


കാടുകളോട് ചേര്‍ന്നുള്ള ജനവാസമേഖലകളില്‍ പാമ്പുകളും മറ്റ് ജീവജാലങ്ങളും മൃഗങ്ങളുമെല്ലാം കാണപ്പെടുന്നത് സാധാരണമാണ്.

 

 

ഇത്തരം പ്രദേശങ്ങളില്‍ ജീവിക്കുന്നവര്‍ക്കും ഇവയെ എല്ലാം കൈകാര്യം ചെയ്യാന്‍ പരമ്പരാഗതമായ അറിവും കൂടുതലായിരിക്കും.

 

 

അനായാസമായി പാമ്പിനെ പിടികൂടുന്ന ഈ സ്ത്രീയെ കാണുമ്പോൾ ചിലപ്പോൾ കൗതുകവും ഒപ്പം ഭയവും തോന്നാം.

 

 

പക്ഷെ വീഡിയോ കണ്ടതിനു ശേഷം വിയറ്റ്‌നാമിലും മറ്റ് പലയിടങ്ങളിലും കാടിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ഇത്തരം കാഴ്ചകളെല്ലാം സാധാരണമാണെന്നും പലരും അഭിപ്രായപ്പെടുന്നു.