Saturday 09 December 2023




പുത്തന്‍ മേക്കോവറുമായി ആസിഫ് അലി; ചിത്രങ്ങള്‍ വൈറല്‍

By priya.20 Nov, 2023

imran-azhar

 

പുതിയ ചിത്രം 'ടിക്കി ടാക്ക'യ്ക്കു വേണ്ടി പുത്തന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ട് പ്രിയ താരം ആസിഫ് അലി. താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 'Are you ready for Denver ?' എന്ന കുറിപ്പോടെയാണ് ആസിഫ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

 

ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധിയാളുകളാണ് പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.വി.എസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് 'ടിക്കി ടാക്ക'. ഹരിശ്രീ അശോകന്‍, ലുക്മാന്‍ അവറാന്‍, വാമിക, നസ്ലിന്‍ തുടങ്ങിയവും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.