By priya.08 Jun, 2023
രാജകീയ ലുക്കില്‍ രാജ്ഞിയെ പോലെ തിളങ്ങി ബോളിവുഡ് നടി കങ്കണ റണൗട്ട്. ഫ്‌ലോറല്‍ ഡിസൈനിലുള്ള, ഹെവി വര്‍ക്ക് വരുന്ന ലെഹങ്കയിലാണ് കങ്കണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നീലയും മഞ്ഞയും കോമ്പിനേഷനിലുള്ള ലെഹങ്ക അതിമനോഹരമാണ്. തലയില്‍ ഗോള്‍ഡന്‍ നിറത്തിലുള്ള ആഭരണം മാത്രമാണ് താരം അണിഞ്ഞിരിക്കുന്നത്.
താരം തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി.ഡല്‍ഹിയിലെ അസ്മിത സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്.
കങ്കണയുടെ ആദ്യ ഹിന്ദി ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്സ്റ്റര്‍ ആയിരുന്നു.കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപെട്ടിരുന്നു.
പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകയായി അഭിനയിച്ചു.പ്രശസ്ത സംവിധായകനായിരുന്നു ജീവ സംവിധാനം ചെയ്ത ലൈഫ് ഇന്‍ മെട്രോ, ഫാഷന്‍ തുടങ്ങിയവ കങ്കണയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്.