By priya.10 Jan, 2023
ബ്ലാക് ഔട്ഫിറ്റില്‍ തിളങ്ങി നടി മാളവിക മോഹനന്.സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു.ചിത്രങ്ങള്‍ക്കൊപ്പം 'ബ്ലാക് ആന്‍ഡ് ബ്ലൂ' എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹനന് അഭിനയ രംഗത്തേക്ക് എത്തുന്നത്. കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അഭിനയ മികവ് കൊണ്ട് മാളവിക വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട് .മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.