By Priya.31 Jan, 2023
ഒമര്‍ ലുലു ചിത്രമായ 'ഒരു അഡാറ് ലവ്' ലൂടെ ജന മനസ്സുകളില്‍ ഇടം നേടിയ നടിയാണ് പ്രിയ പ്രകാശ് വാര്യര്‍. പിന്നീട് ബോളിവുഡിലും കന്നഡത്തിലുമെല്ലാം താരം അരങ്ങേറ്റം കുറിച്ചു.
സമൂഹമാധ്യമങ്ങളില്‍ വളരെ സജീവമാണ് പ്രിയ. പ്രിയ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. ചിത്രങ്ങളില്‍ എലഗന്റ് ലുക്കില്‍ അതിമനോഹരിയായ പ്രിയ വാര്യരെ കാണാം.
പ്രിയ തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങള്‍ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
അതേസമയം, പ്രിയ വാര്യരുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം '4 ഇയേഴ്‌സ്' ആണ് രഞ്ജിത് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പ്രിയ വാര്യര്‍ക്കൊപ്പം സര്‍ജാനോ ഖാലിദ് ആയിരുന്നു ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
രഞ്ജിത് ശങ്കര്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. തിയറ്ററുകളില്‍ മോശമല്ലാത്ത പ്രതികരണങ്ങള്‍ നേടിയ ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീം ചെയ്തിരുന്നു.