Sunday 25 February 2024




മഞ്ഞ ഓര്‍ഗന്‍സ സാരിയില്‍ തിളങ്ങി ആലിയ ഭട്ട്; വെറൈറ്റി ഹെയര്‍സ്‌റ്റൈല്‍

By priya.27 Dec, 2023

imran-azhar

 

മഞ്ഞ ഓര്‍ഗന്‍സ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് നടി ആലിയ ഭട്ട്. മുംബൈയില്‍ നടന്ന സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ 2.5 ലക്ഷം രൂപ വിലമതിക്കുന്ന സാരി ഉടുത്ത്‌ ആണ് താരം എത്തിയത്.

 

സാരിയുടെ ബോര്‍ഡറില്‍ ത്രെഡ് വര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. ചെറിയ പക്ഷികള്‍, ഇലകള്‍, പൂക്കള്‍ എന്നീ ഡിസൈനുകളാണ് സാരിയിലുള്ളത്.മഞ്ഞ നിറത്തിലുള്ള സ്ലീവ്ലെസ് ബ്ലൗസാണ് സാരിക്കൊപ്പം പെയര്‍ ചെയ്തിരിക്കുന്നത്.

 

രണ്ടു ഭാഗത്തായി പിന്നിയിട്ട മുടികള്‍ റിബണ്‍ കൊണ്ട് കെട്ടിയിട്ടുണ്ട്.
. മിനിമല്‍ മേക്കപ്പിലാണ് താരം. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ക്ക് നിരവധി പേര്‍ കമന്റുമായി എത്തി.