Wednesday 16 June 2021




കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നു: അനുപമ പരമേശ്വരൻ

By Aswany mohan k.01 Jun, 2021

imran-azhar

 

 

 

മലയാളികൾക്ക് മാത്രമല്ല തമിഴ്, തെലുങ്ക് സിനിമാ പ്രേമികളുടെ പ്രിയ താരമാണ് അനുപമ പരമേശ്വരൻ. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ട്രെൻഡ് സെറ്റായി മാറിയ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ ആയിരുന്നു അനുപമയുടെ സിനിമാ ജീവിതത്തിലെ അരങ്ങേറ്റം.

 


സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവായ അനുപമ തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തിൽ അനുപമ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ എങ്ങും ചർച്ചയായിരിക്കുന്നത്.

 

" target="_blank">


പ്രേമം സിനിമയിലെ ഒരു രംഗത്തിന്റെ ഫോട്ടോയാണ് അനുപമ പരമേശ്വരൻ പങ്കുവെച്ചിരിക്കുന്നത്. ഫോട്ടോയിലെ കുട്ടിക്ക് ആറാമിന്ദ്രിയമുണ്ടെന്ന് തോന്നുന്നുവെന്ന് തമാശയായി അനുപമ പരമേശ്വരൻ എഴുതുന്നു.

 

കുട്ടി മാസ്‍ക് ധരിക്കുന്നതിനെയാണ് അനുപമ പരമേശ്വരൻ സൂചിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്.