Friday 29 September 2023




കയര്‍ കൊണ്ടുള്ള വസ്ത്രം ധരിച്ച് ഗ്ലാമറായി ദീപ്തി സതി; ചിത്രങ്ങള്‍ വൈറല്‍

By Priya .19 May, 2023

imran-azhar

 

ലാല്‍ ജോസ് സംവിധാനം ചെയ്ത നീന എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന നടിയാണ് ദീപ്തി സതി.കുറഞ്ഞ കാലയളവില്‍ തന്നെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത താരത്തിന് സമൂഹ മാധ്യമങ്ങളില്‍ നിരവധി യുവ ആരാധകരാണ് ഉള്ളത്.

 

ഡാന്‍സര്‍ കൂടിയായ ദീപ്തി ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ഡാന്‍സ് വീഡിയോകള്‍ പങ്കുവയ്ക്കാറുണ്ട്.ദീപ്തിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

കയര്‍ കൊണ്ടുള്ള വസ്ത്രത്തില്‍ ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളാണ് ദീപ്തി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.
വ്യത്യസ്ത രീതിയില്‍ കയര്‍ ചേര്‍ത്തുവെച്ചാണ് കയര്‍ വസ്ത്രം നിര്‍മിച്ചത്.

 

മുഴുവനായും കയര്‍ മാത്രമാണ് വസ്ത്രം ഡിസൈന്‍ ചെയ്യാന്‍ ഉപയോഗിച്ചത്. ഈ വസ്ത്രം പുറത്തിറക്കിയ ഷോപ്പും ചിത്രങ്ങള്‍ തങ്ങളുടെ ഇന്‍സ്റ്റഗ്രാം അക്കൗഡില്‍ പങ്കുവച്ചിട്ടുണ്ട്.

 

ബിഗ് ബോസ് സീസണ്‍ നാലിലെ മത്സരാര്‍ഥി ഡെയ്‌സി ഡേവിഡാണ് ചിത്രങ്ങളെടുത്തത്. മികച്ച പ്രതികരണമാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.