By santhisenanhs.03 Aug, 2022
ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ചിത്രത്തിൽ ചിരിച്ചോണ്ട് നിൽക്കുന്ന കാവ്യയും ദിലീപുമാണുള്ളത്.
കട്ടത്താടി ലുക്കിൽ ചുവപ്പ് നിറമുള്ള ഷർട്ടാണ് ദിലീപിന്റെ വേഷം. പിങ്ക് കളറുള്ള ചുരിദാറിൽ അതീവ സുന്ദരിയായി കാവ്യയും പ്രത്യക്ഷപ്പെട്ടു.
ഏറെ നാളുകൾക്ക് ശേഷം പ്രിയപ്പെട്ട താരങ്ങളെ ഒരുമിച്ച് കണ്ട സന്തോഷത്തിലണ് ദിലീപ്-കാവ്യ ആരാധകർ. സോഷ്യൽ മീഡിയയിലെ ഫാൻ പേജുകളിലൂടെ താരദമ്പതിമാരുടെ ചിത്രം വൈറലായി.
അതേ സമയം ചിത്രങ്ങളിലൊന്നും മക്കളെ കാണാത്തതിന്റെ നിരാശയും ആരാധകർ പങ്കുവെക്കുന്നുണ്ട്. എന്തായാലും താരകുടുംബത്തിന് എല്ലാ ആശംസകളുമായിട്ടാണ് പ്രിയപ്പെട്ടവരെത്തുന്നത്.