Thursday 13 May 2021




'കുടിയന്റെ റാസ്പുടിന്‍ വേർഷൻ'; ആണയാൾ? തിരഞ്ഞ് സോഷ്യൽമീഡിയ

By sisira.25 Apr, 2021

imran-azhar

 

 

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീനും ജാനകിയും 'റാസ്പുടിന്‍' എന്ന ഗാനത്തിന് ചുവടുവച്ചപ്പോൾ കേരളത്തിന്റെ അങ്ങോളമിങ്ങോളമത് തരംഗമായിരുന്നു.

 

പിന്നീട് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ റാസ്പുടിന്‍ സ്റ്റെപ്പുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു. പല വീഡിയോകളും ഹിറ്റുമായി.

 

അതുപോലെ നിരവധിപ്പേരുടെ കയ്യടി നേടിയിരിക്കുകയാണ് പുതിയ റാസ് പുടിന്‍ പതിപ്പ്. ‘കുടിയന്റെ റാസ്പുടിന്‍ വേർഷൻ’ എന്ന തലക്കെട്ടോടെ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിലെ ആ 'കുടിയനെ' തപ്പുകയാണിപ്പോൾ സോഷ്യൽമീഡിയ.