Friday 29 September 2023




മിന്റ് ഗ്രീന്‍ ഗൗണില്‍ മനോഹരിയായി ജാക്വലിന്‍ ഫെര്‍ണാണ്ടസ്: ചിത്രങ്ങള്‍ വൈറല്‍

By Priya.23 Feb, 2023

imran-azhar

 

മിന്റ് ഗ്രീന്‍ നിറത്തിലുള്ള ഗൗണില്‍ തിളങ്ങി ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസ്.ഒരു തികഞ്ഞ ഫാഷനിസ്റ്റാണ് ശ്രീലങ്കന്‍ സുന്ദരി എന്നറിയപ്പെടുന്ന ജാക്വലിന്‍ ഫെര്‍ണാണ്ടസ്.

 

താരം പങ്കുവച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.മിന്റ് ഗ്രീന്‍ നിറത്തിലുള്ള ഗൗണ്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

 

സോഫ്റ്റ് സില്‍ക്ക് ഫാബ്രിക് ഉപയോഗിച്ചുകൊണ്ടാണ് വസ്ത്രം ഒരുക്കിയിരിക്കുന്നത്. ആക്‌സസറിയായി ഡയമണ്ട് കമ്മലുകളാണ് നടി അണിഞ്ഞിരിക്കുന്നത്.

 

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഷാന്‍ മുട്ടത്തിലിനാണ് മേക്കപ്പ്.നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത് ശ്രദ്ധ നേടിയ താരത്തിന് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.