By Priya .24 May, 2023
തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. മലയാളത്തില്‍ അത്ര സജീവമല്ലെങ്കില്‍ പോലും തെന്നിന്ത്യന്‍ സിനിമയിലെ നിറസാന്നിദ്ധ്യമാണ് താരം.
ഫ്‌ലോറല്‍ ഡിസൈനിലുള്ള പിങ്ക് ചുരിദാര്‍ ധരിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് കീര്‍ത്തി സുരേഷ്.
സില്‍ക് ഫാബ്രിക്കിലുള്ള ചുരിദാര്‍ അതിമനോഹരമാണ്.
കയ്യില്‍ പിങ്ക് പൂക്കളുടെ ബൊക്കെയുമായാണ് കീര്‍ത്തി ക്യാമറയ്ക്കു മുന്നില്‍ പോസ് ചെയ്തത്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലുമാണ് താരം. പിങ്ക് ലവ് എന്ന ഹാഷ്ടാഗോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്.