By santhisenanhs.22 Jun, 2022
രാജ്യാന്തര യോഗ ദിനത്തില്‍ യോഗാഭ്യാസ വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി ലിസി. അമ്പത്തിയഞ്ചാം വയസ്സിലും അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെയാണ് താരം യോഗ ചെയ്യുന്നത്. യോഗ നിങ്ങളുടെ ജീവിതം മാറ്റിമറിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും വിഡിയോ പങ്കുവച്ച് ലിസി കുറിച്ചിരിക്കുന്നു.
കഴിഞ്ഞ ദിവസം മകൾ കല്യാണിക്കൊപ്പം ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന ലിസിയുടെ ചിത്രങ്ങൾ വൈറലായിരുന്നു.