Friday 29 September 2023




പ്രിന്റഡ് ജീന്‍സും സ്ലീവ്‌ലെസ് ക്രോപ് ടോപ്പും; സ്‌റ്റൈലിഷ് ലുക്കില്‍ മാളവിക മോഹനന്‍

By Priya .29 May, 2023

imran-azhar


ഫാഷന്‍ പ്രേമികളെ വിസ്മയിപ്പിച്ച് പുതിയൊരു ലുക്കില്‍ പ്രിയതാരം മാളവിക മോഹനന്‍.ഫ്‌ലോറല്‍ പ്രിന്റ് ചെയ്ത ബ്ലൂ ഡെനിം ജീന്‍സും പിക്ചര്‍ പ്രിന്റ് ചെയ്ത സ്ലീവ്‌ലെസ് ക്രോപ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്.

 

മാറുന്ന ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന് മനംനിറഞ്ഞ് ആരാധകര്‍ ലൈക്കുകള്‍ നല്‍കാറുണ്ട്.അതുപോലെ തന്നെ ട്രെന്‍ഡിനു അനുസരിച്ചുള്ള വസ്ത്രത്തില്‍ സ്‌റ്റൈലിഷ് ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

 

പുത്തന്‍ ഔട്ട്ഫിറ്റ് ആരാധകര്‍ക്കിടയില്‍ തരംഗമാവുകയാണ്. പട്ടം പോലെ എന്ന് മലയാളം സിനിമയിലൂടെയാണ് മാളവിക മോഹനന്‍ സിനിമാ മേഖലയിലേക്ക് വരുന്നത്. മലയാളി ഛായാഗ്രാഹകന്‍ കെ.യു മോഹനന്റെ മകളാണ് മാളവിക.