By Greeshma padma.05 Sep, 2021
കഴിഞ്ഞദിവസം മുതല്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുകയാണ് ഒരു മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട്. നിറവയറില്‍ പട്ട്പാവാടയും ബ്ലൗസുമിട്ട ആര്യ എന്ന യുവതിയുടേതാണ് വൈറലായ ചിത്രങ്ങള്‍.തല്ലുംതലോടലുമായി നിരവധി വാദങ്ങളാണ് ആര്യയ്ക്ക് നേരിടേണ്ടി വന്നത്. മുന്‍പും വ്യത്യസ്തത തുളുമ്പുന്ന ചിത്രങ്ങള്‍ കൊണ്ട് സോഷ്യല്‍ മീഡിയ ഇടങ്ങള്‍ കീഴടക്കിയ രേഷ്മയാണ് പ്രേക്ഷകരുടെ കണ്ണും മനവും കീഴടക്കിയ ചിത്രങ്ങള്‍ ക്യാമറയില്‍ ഒപ്പിയെടുത്തത്.
ഫോട്ടോഗ്രാഫര്‍ രേഷ്മയുടെ ഒരു മാന്ത്രികത ഈ ഫോട്ടോഷൂട്ടിലും കാണാം. കാര്യം മറ്റേര്‍ണിറ്റി ഫോട്ടോഷൂട്ട് വൈറല്‍ ആയത് ഇപ്പോഴാണെങ്കിലും ആര്യയുടെയും വിനീതിന്റേയും ജീവിതത്തിലേക്ക് ആളെത്തിയത് രണ്ടാഴ്ച മുന്‍പാണ്. ഇഷാന്‍ കൃഷ് എന്നാണ് കണ്മണിക്ക് ഇരുവരും പേര് നല്‍കിയത്.
പക്ഷേ ഈ ഫോട്ടോകള്‍ക്ക് പിന്നില്‍ വേദനാജനകമായ മറ്റ് ചില കാര്യങ്ങളു കൂടി പറയാനുണ്ട്.
രണ്ട് അബോര്‍ഷന്റെ വേദനയറിഞ്ഞവള്‍,ബോഡി ഷെയ്മിംങിന്റെ പേരില്‍ പരിഹസിക്കപ്പെട്ടവള്‍ അങ്ങനെ തുടരുന്നു ആര്യ നേരിടേണ്ടി വന്ന വിഷമതകള്‍.
അവള്‍ നേരിട്ട എല്ലാ പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കും മനോഹരമായി മറുപടി പറയുകയാണ് ഈ ചിത്രങ്ങളിലൂടെ.ഭര്‍ത്താവ് വിനീത് കട്ട സപ്പോര്‍ട്ടായി കൂടെ നിന്നതും ആര്യയ്ക്ക് ഡബിള്‍ കരുത്തായിരുന്നു.