By santhisenanhs.09 Sep, 2022
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് മെെഥിലി. ഇപ്പോഴിതാ ഓണച്ചിത്രങ്ങൾക്കൊപ്പം ജീവിതത്തിലെ മറ്റൊരു വലിയ സന്തോഷം കൂടി പങ്കുവെച്ചിരിക്കുകയാണ് താരം. തിരുവോണ ദിനത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം മൈഥിലി അറിയിച്ചത്.
ഓണാശംസകൾ, ഞാൻ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരുമായും പങ്കിടുന്നു എന്ന അടിക്കുറിപ്പിനോപ്പമാണ് മൈഥിലി ചിത്രങ്ങൾ പങ്കുവെച്ചത്. ഭർത്താവ് സമ്പത്തിനൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. 2022 ഏപ്രിൽ 28നായിരുന്നു മൈഥിലിയുടെയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്‍റെയും വിവാഹം.
പത്തനംതിട്ട കോന്നി സ്വദേശിയാണ് ബ്രെറ്റി ബാലചന്ദ്രൻ എന്ന മൈഥിലി. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻ്റെ കഥ എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലി വെള്ളിത്തിരയിലെത്തിയത്. മമ്മൂട്ടി നായകനായി എത്തിയ ചിത്രത്തിൽ മൈഥിലിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരക്കഥാകൃത്ത് ടി എ റസാഖ് ഈ ചിത്രത്തിൽ ഒരു ഗസൽ ഗായകന്റെ വേഷം ചെയ്തിരിക്കുന്നു.