Thursday 28 September 2023




അടിമുടി നൃത്തമായവൾ; സദസ്സിനെ വിസ്മയിപ്പിച്ച് നവ്യ

By santhisenanhs.11 Oct, 2022

imran-azhar

 

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ മടങ്ങി എത്തിയിരിക്കുകയാണ് താരം. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

 

ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നവ്യ സൂര്യ ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിക്കുന്നത്. സൂര്യാമേളയുടെ ഒൻപതാം ദിവസമായ ഇന്നലെയാണ് ആയിരുന്നു നവ്യയുടെ നൃത്തം. 2016ൽ ആണ് അവസാനമായി നവ്യ മേളയിൽ പങ്കെടുത്തത്.

 

പലവട്ടം ആഗ്രഹിച്ചിട്ടും നടക്കാതെ പോയ മടങ്ങിവരവ് സാധിച്ചതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോൾ. ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനുഗ്രഹവും സന്തോഷവുമാണ് സൂര്യയുടെ വേദിയിൽ‌ എത്തുക എന്നത് എന്ന് നവ്യ പറയുന്നു.

 

നീണ്ട ഇടവേളക്ക് ശേഷം കലാരംഗത്തേക്ക് മടങ്ങിയെത്താൻ ഊർജമായതും നൃത്തത്തോടുള്ള അഭിനവേശമെന്നും നവ്യ പറയുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്ന് കലാരംഗങ്ങൾ വീണ്ടും ഉണരുന്നതിന്റെ സന്തോഷവും താരം പങ്കുവച്ചു.

 

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ.