By Priya .22 May, 2023
ഒരിക്കല്‍ ബോളിവുഡിന്റെ ഫാഷന്‍ ഐക്കണായിരുന്നു നടി മാധുരി ദീക്ഷിത്.ഫാഷന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തില്‍ താരസുന്ദരി ഇപ്പോഴും ഒട്ടും പുറകിലല്ല.
മാധുരി ദീക്ഷിതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്.ബ്ലാക്- ഗ്രേ കോമ്പിനേഷനിലുള്ള എലഗന്റ് സാരിയില്‍ ശാലീന സുന്ദരിയാണ് താരം.
വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് താരം.മാധുരി സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. ഇവരുടെ പോസ്റ്റുകള്‍ തീര്‍ച്ചയായും ദശലക്ഷക്കണക്കിന് കടുത്ത ആരാധകര്‍ക്ക് ഒരു വിരുന്നാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്.