By santhisenanhs.20 Jul, 2022
ബോളിവുഡിലെ സൂപ്പർ കപ്പിൾസ് രൺബീറും ആലിയയും അടുത്തിടെയാണ് വിവാഹിതരായത്. വിവാഹത്തിന് പിന്നാലെ താൻ ഗർഭിണിയാണ് എന്നുള്ള വിവരം ആലിയ പങ്കുവയ്ക്കുകയും ചെയ്തു. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ്. ജനിക്കാൻ പോകുന്നത് ഇരട്ടക്കുട്ടികളാണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രൺബീർ കപൂർ.
ഇതിനുപുറമേ മറ്റു ചില കാര്യങ്ങളും താരം വെളിപ്പെടുത്തുന്നു. വലിയ ഒരു ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നു എന്നും താരം വ്യക്തമാക്കി. ഇതിനോടൊപ്പം തന്നെ സിനിമയിൽ നിന്നും ഇപ്പോൾ വലിയ ഒരു ബ്രേക്ക് എടുക്കുകയാണ് എന്നും താരം പറയുന്നു. എന്നാൽ താരത്തിന്റെ ഈ വാക്കുകൾ ആരാധകരെ കൂടുതൽ കൺഫ്യൂഷനിൽ ആക്കിയിരിക്കുകയാണ്. അതേസമയം ആലിയ ഗർഭിണി ആയതുകൊണ്ടാവും താരം ഇപ്പോൾ ബ്രേക്ക് എടുക്കുന്നത് എന്ന് ചിലർ വാദിക്കുന്നു.
സിനിമയിൽ നിന്നും ബ്രേക്ക് എടുത്ത ശേഷം കുടുംബത്തിനുവേണ്ടി സമയം ചിലവഴിക്കാൻ രൺബീർ തീരുമാനിച്ചിരിക്കുകയായിരിക്കും എന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം സിനിമയിൽ നിന്നും ഇടവേള എടുക്കുന്ന സമയത്ത് പുതിയ മിത്തോളജിക്കൽ ചിത്രത്തിന് ആയിട്ടുള്ള തയ്യാറെടുപ്പ് താരം നടത്തുമെന്ന് ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. കുഞ്ഞിനെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ദമ്പതികൾ ഇപ്പോൾ.