Friday 29 September 2023




ഡെനിം സ്‌കര്‍ട്ടോ അതോ സാരിയോ; സ്‌റ്റൈലിഷ് ലുക്കില്‍ ശില്‍പ ഷെട്ടി

By priya.13 Sep, 2023

imran-azhar

 

ഡെനിം സ്‌കര്‍ട്ടോ അതോ സാരിയാണോ എന്ന് സംശയം തോന്നിക്കുന്ന തരത്തിലുള്ള വസ്ത്രത്തില്‍ ബോളിവുഡ് താരം ശില്‍പ ഷെട്ടി. ആദ്യം കണ്ടാല്‍ നീല സാരിയാണെന്ന് തോന്നിപ്പോകും.

 

എന്നാല്‍ ഡെനിം സ്‌കര്‍ട്ടും സ്ലീവ്‌ലെസ് ബ്ലൗസുമാണ് താരം ധരിച്ചിരിക്കുന്നത്.ശില്‍പ ഷെട്ടിയുടെ സ്‌റ്റൈലിഷ് ലുക്ക് ഫാഷന്‍ പ്രേമികളെ അമ്പരപ്പിച്ചിരിക്കുകയാണ്.

 

വസ്ത്രത്തിനൊപ്പം സാരി ലുക് കിട്ടാന്‍ ഡെനിം ബ്ലൂ- ലൈറ്റ് ബ്ലൂ കോമ്പിനേഷനിലുള്ള ഷാള്‍ പെയര്‍ ചെയ്തിട്ടുണ്ട്. പോണി ടെയ്ല്‍ ഹെയര്‍ സ്‌റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശില്‍പ ഷെട്ടി. താരത്തിന്റെ സ്‌റ്റൈലിഷ് ലുക്ക് തരംഗമാകുന്നു.