Sunday 25 February 2024




കാന്‍ ചലച്ചിത്രമേള; പിങ്ക് ഗൗണില്‍ അതിമനോഹരിയായി സണ്ണി ലിയോണി, അഭിമാനകരമായ നിമിഷമെന്ന് താരം

By Priya .25 May, 2023

imran-azhar

 

കാന്‍ ചലച്ചിത്രമേളയില്‍ ഹൈ സ്ലിറ്റ് പിങ്ക് ഗൗണില്‍ തിളങ്ങി ബോളിവുഡ് താരം സണ്ണി ലിയോണി. നജാ സാദെ കോച്ച് ഡിസൈന്‍ ചെയ്ത വസ്ത്രത്തിനൊപ്പം ടിയര്‍ ഡ്രോപ്പ് കമ്മലുകളും മോതിരവും മാത്രമാണ് ആക്‌സസറിയായി താരം ധരിച്ചിരിക്കുന്നത്.

 

മിനിമല്‍ മേക്കപ്പില്‍ അതിമനോഹരിയാണ് താരം. സണ്ണി ലിയോണിയാണ് റെഡ്കാര്‍പെറ്റിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.പുതിയ ചിത്രമായ 'കെന്നഡി'യുടെ വേള്‍ഡ് പ്രീമിയറിന് സംവിധായകന്‍ അനുരാഗ് കശ്യപിനും സഹനടന്‍ രാഹുല്‍ ഭട്ടിനുമൊപ്പമാണ് താരം കാനിലെത്തിയത്.

 

'എന്റെ കരിയറിലെ ഏറ്റവും അഭിമാനകരമായ നിമിഷം! ഈ നിമിഷത്തിന് നന്ദി അനുരാഗ് കശ്യപ്. ഒപ്പം നിങ്ങളുമായി സ്‌ക്രീന്‍ പങ്കിടാന്‍ എന്നെ അനുവദിച്ചതിന് രാഹുല്‍ ഭട്ടിനും നന്ദി. നിങ്ങളെ രണ്ടുപേരെയും സ്‌നേഹിക്കുന്നു.'- സണ്ണി ലിയോണി കുറിച്ചു.