By santhisenanhs.20 Sep, 2022
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൂര്യ ജെ മേനോന്‍. സൂര്യ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 3യില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ്. തന്റേതായ രീതിയില്‍ മികച്ച രീതിയില്‍ മത്സരിച്ച് മുന്നേറിയ താരത്തിന് ആരാധകരും ഒപ്പം തന്നെ നിരവധി വിമർശകരും ഉണ്ടായിരുന്നു.
ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ മണിക്കുട്ടനോട് തന്റെ പ്രണയം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു സൂര്യക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ശക്തമായത്. ബിഗ് ബോസിനു ശേഷം മോഡലിംഗിലടക്കമുള്ള മേഖലകളില്‍ തിളങ്ങുകയാണ് സൂര്യ. സാമൂഹ്യ മാധ്യമങ്ങളിലും സജീവമാണ് താരം.
സൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പ്രണയ രഹസ്യം ഒളിപ്പിക്കാൻ കണ്ണുകൾക്ക് കഴിയില്ല, അത് അങ്ങനെ അനുസരണക്കേട് കാണിച്ചു കൊണ്ടേ ഇരിക്കും എന്നാണ് വീഡിയോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. പ്രണയിനിയുടെ ഭാവങ്ങളാണ് കണ്ണുകൾ കൊണ്ട് സൂര്യ അവതരിപ്പിക്കുന്നത്. സ്വഭാവികമായി ഇരിക്കാൻ ശ്രമിക്കുന്നെങ്കിലും കണ്ണുകൾ ഇടയ്ക്ക് നാണത്താൽ താഴുന്നത് വളരെ തന്മയത്തോടെ ആണ് സൂര്യ പ്രകടിപ്പിക്കുന്നത്. ഒരു നർത്തകിയായ സൂര്യയുടെ ഭാവങ്ങൾക്കാണ് ആരാധകരുടെ കൈയടി. ഒട്ടേറെ പേരാണ് മികച്ച അഭിപ്രായം പോസ്റ്റിനു താഴെ രേഖപ്പെടുത്തിയത്.