By priya.06 Jun, 2023
ഉര്‍ഫി ജാവേദ് ഫാഷന്‍ പരീക്ഷണങ്ങളിലൂടെയാണ് ആളുകളുടെ ശ്രദ്ധ നേടുന്നത്. ഒരു ചെറിയ സാധനമായാല്‍ പോലും ഉര്‍ഫിക്ക് ഫാഷനാണ്. ഇതിന്റെ പേരില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും താരം ഇരയായിട്ടുണ്ട്.
ഉര്‍ഫിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.ടീ ബാഗുകള്‍കൊണ്ടാണ് ഉര്‍ഫി വസ്ത്രം തുന്നിയത്.ചായ കുടിക്കുന്ന ദൃശ്യങ്ങളില്‍ നിന്നാണ് ഉര്‍ഫിയുടെ വീഡിയോ തുടങ്ങുന്നത്.
പിന്നാലെ ടീബാഗുകള്‍ കൊണ്ടുള്ള ഷോര്‍ട് ഡ്രസ് ധരിച്ച് നില്‍ക്കുന്നതാണ് കാണുന്നത്. ഹലോ ഫ്രണ്ട്സ്, ചായ കുടിക്കൂ- എന്ന അടിക്കുറിപ്പിലാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ഗംഭീര ഐഡിയ ആണ് എന്നായിരുന്നു ആരാധകരുടെ കമന്റ്.