Friday 22 September 2023




നീലാകാശത്തിൽ‍ പാറി പറന്ന് നസ്രിയ; ചിത്രങ്ങൾ വൈറൽ

By santhisenanhs.21 Oct, 2022

imran-azhar

 

തെന്നിന്ത്യക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നസ്രിയ നാസിം. സിനിമ പോലെ തന്നെ യാത്രകളെയും ഇഷ്ടപെടുന്ന നസ്രിയ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ. ജീവിതത്തിലെ വലിയൊരു സ്വപ്നം യാഥാർഥ്യമായത്തിന്റെ സന്തോഷത്തിലാണ് താരം.

 

സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.
ദുബായിൽ സ്കൈഡൈവിങ് ചെയ്യുന്ന നസ്രിയയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.

 

ഇത് സംഭവിച്ചു. ദൈവമേ, ഇതൊരു ഭാഗ്യമാണ്, ഞാൻ വിമാനത്തിൽ നിന്ന് ചാടി എന്റെ ദുബായിലേക്ക്... എന്നും സ്വപ്നങ്ങൾ സാക്ഷാത്കരിച്ചുവെന്നും ചിത്രത്തിനൊപ്പം നസ്രിയ കുറിച്ചിട്ടുണ്ട്.

 

കാഴ്ചകൾ മാത്രമല്ല സാഹസികത നിറഞ്ഞ യാത്രകളും ഏതൊരു സഞ്ചാരിക്കും പ്രിയമാണ്. അത്തരത്തിൽ സാഹസിക പ്രേമികള്‍ക്കിടയില്‍ ഏറെ പ്രിയമുള്ള ഒരു വിനോദമാണ്‌ ആകാശത്ത് പറക്കാനാവുന്ന സ്കൈ ഡൈവിങ്.

 

ദുബായില്‍ സ്കൈ ഡൈവിങ് ചെയ്യാനായി, ഇൻഡോർ, ഔട്ട്ഡോർ ഓപ്ഷനുകൾ ലഭ്യമാണ്. ദുബായില്‍ ഔട്ട്ഡോര്‍ സ്കൈഡൈവിങ് നടത്താനുള്ള ഏക ഓപ്പറേറ്ററാണ് സ്കൈഡൈവ് ദുബായ്. ലോകോത്തര നിലവാരമുള്ള പരിശീലകർ, വിദഗ്‌ധർ, സുരക്ഷാ നടപടികൾ എന്നിവയ്ക്കൊപ്പമാണ് സ്കൈഡൈവ് ദുബായ് മുന്നിട്ടു നില്‍ക്കുന്നത്.

 

ഔട്ട്‌ഡോർ സ്കൈ ഡൈവിങ്ങിനായി, പാം ജുമൈറ ദ്വീപ്, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ് ഹോട്ടൽ എന്നിവയുടെ കാഴ്ച നല്‍കുന്ന പാം സോൺ, ഒരു വശത്ത് സമുദ്രത്തിന്റെയും മറുവശത്ത് മരുഭൂമിയുടെയും അതുല്യമായ കാഴ്ചയൊരുക്കുന്ന ഡെസേർട്ട് സോൺ എന്നിങ്ങനെ രണ്ടു സോണുകള്‍ ആണ് ഉള്ളത്. ഒരു പ്രൊഫഷണൽ സ്കൈഡൈവറിനൊപ്പമായിരിക്കും ആകാശയാത്ര.