By Lekshmi.02 Dec, 2022
മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരിയായ നടിയും നര്‍ത്തകിയുമാണ് ശോഭന.അതുകൊണ്ടുതന്നെ സിനിമയില്‍ സജീവമല്ലെങ്കിലും ശോഭന എന്ന പേര് മറക്കാന്‍ മലയാളികൾക്ക് കഴിയില്ല.സമൂഹമാധ്യമത്തിലൂടെ തന്റെ ഏറ്റവും പുതിയ യാത്രാവിശേഷം പങ്കുവച്ചിരിക്കുകയാണ് ശോഭന.
കേദാര്‍നാഥില്‍ നിന്നും എടുത്ത സെല്‍ഫി വിഡിയോ ശോഭന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.'അതാണ് എന്റെ പുറകിലുള്ള കേദാർനാഥ് ക്ഷേത്രം', എന്നും പങ്കുവച്ച വിഡിയോക്കൊപ്പം ശോഭന കുറിച്ചിട്ടുണ്ട്.മഞ്ഞിന്റെ പുതപ്പിട്ട പശ്ചാത്തലത്തില്‍ നിന്നും കേദാര്‍നാഥ് ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ ശോഭന പങ്കിട്ട വിഡിയോയിലുണ്ട്.