By Priya .10 Apr, 2023
അയോധ്യയില്‍ നിന്ന് ജമ്മു കശ്മീരിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്ക് പ്രത്യേക പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ.
ഉത്തര്‍ ദര്‍ശന്‍ എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പാക്കേജിന് 20,850, 31,135 എന്നിങ്ങനെയാണ് നിരക്കുകള്‍. മെയ് 27 മുതല്‍ ജൂണ്‍ ആറ് വരെയായിരിക്കും യാത്ര.
അയോധ്യ, വൈഷ്ണോ ദേവി, പ്രയാഗ്രാജ്, വാരണസി എന്നിവിടങ്ങളിലൂടെയായിരിക്കും യാത്ര.അസമിലെ ദിബ്രുഗഢില്‍ നിന്നായിരിക്കും ഈ ഭാരത് ഗൗരവ് ട്രെയിന്‍ പുറപ്പെടുക.
11 പകലും 10 രാത്രിയും നീണ്ടുനില്‍ക്കുന്നതായിരിക്കും യാത്ര. ജമ്മുകാശ്മീരിലെ കത്ര പട്ടണത്തിനു സമീപമുള്ള ത്രികൂട പര്‍വതത്തിലാണ് പ്രശസ്തമായ വൈഷ്ണോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നീ മൂന്ന് പ്രധാന പ്രതിഷ്ഠകളാണ് ഇവിടെയുള്ളത്. രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ 2021-ല്‍ ഇന്ത്യന്‍ റെയില്‍വേ ആരംഭിച്ച പദ്ധതിയാണ് ഭാരത് ഗൗരവ്.