Kaumudi Plus

കൈയിൽ കാശില്ലെങ്കിലും സ്ത്രീകള്‍ക്ക് മൂന്നാറിലേക്ക് 'ട്രിപ്പ്' പോകാം

കൈയിൽ കാശില്ലെങ്കിലും  സ്ത്രീകള്‍ക്ക് മൂന്നാറിലേക്ക്  ട്രിപ്പ് പോകാം
X

തൃശ്ശൂർ: സ്ത്രീകൾക്ക് മൂന്നാറിലേക്ക് ഒരു ട്രിപ്പ് പോയാലോ ?ഒരു അതും കെഎസ്ആർടിസി ഓർഡിനറിയിൽ സൗജന്യമായി . തൃശൂർ കൊടുങ്ങല്ലൂർ ഡിപ്പോയിൽനിന്നാണ് ബസ് പുറപ്പെടുന്നത്. ഇത്തരമൊരു ബസിനെപ്പറ്റി അറിയുന്നവർ ചുരുക്കം. അറിയാമെങ്കിൽത്തന്നെ ഓർഡിനറിയാണെന്ന് അറിയാൻ സാധ്യതയില്ല.

അഞ്ചുമണിക്കൂറിലേറെ യാത്ര 137 കിലോമീറ്റർ

കൊടുങ്ങല്ലൂർ നഗരസഭയുടെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടി മെമ്മോറിയൽ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിനു മുന്നിൽ 20 മിനിറ്റ് നിർത്തിയിടും. കൃത്യം 6.20-നാണ് യാത്ര പുറപ്പെടുക. പറവൂർ, ആലുവ, പെരുമ്പാവൂർ, കോതമംഗലം, അടിമാലി വഴി മൂന്നാറിലെത്തുമ്പോൾ സമയം 11.30 ആകും.

അഞ്ചുമണിക്കൂറിലേറെ യാത്ര 137 കിലോമീറ്റർ. തൃശ്ശൂരിൽനിന്ന് കെഎസ്ആർടിസിയുടെ ഓർഡിനറി ബസിന്റെ ഏറ്റവും ദൈർഘ്യമേറിയ റൂട്ടാണിത്. 2002-ൽ ആരംഭിച്ച സർവീസാണിത്.

27 സ്റ്റോപ്പുകളിലും സ്റ്റാൻഡുകളിലും നിർത്തി ആളെ കയറ്റിയും ഇറക്കിയും അടിമാലിയിൽ ചായകുടിക്കായി നിർത്തിയും 137 കിലോമീറ്റർ താണ്ടി കൃത്യം 11.45-ന് ബസ് മൂന്നാറിലെത്തും. മൂന്നുമണിക്കൂർ കഴിഞ്ഞ് 2.45-നാണ് മടക്കം. ഇതേബസിൽ മടങ്ങിയാൽ സ്ത്രീകൾക്ക് മൊത്തം ചെലവ് 200-ൽ താഴെ. അടിമാലിയിലൊരു ചായ. മൂന്നാറിൽ ഊണ്. മടക്കത്തിലൊരു കട്ടനും കടിയും. മൂന്നുമണിക്കൂർ മൂന്നാർ ആസ്വദിക്കാം.

Next Story
Share it