കുരുമുളക് നടാന്‍ അനുയോജ്യമായ സമയം; തിരുവാതിര ഞാറ്റുവേലയ്ക്ക്ഇന്ന് തുടക്കം, പ്രാധാന്യം

By :  Devina Das
Update: 2026-06-22 10:37 GMT

കൊച്ചി: കേരളത്തിന്റെ കാർഷിക രംഗത്തെഅതീവ പ്രാധാന്യമുള്ള കാലമായ തിരുവാതിര ഞാറ്റുവേലയ്ക്ക് ഇന്ന് ഉച്ചയ്ക്ക് 12.25ന് തുടക്കമായി . മലയാള കലണ്ടർ പ്രകാരംഇന്നലെ രാത്രി സൂര്യൻ തിരുവാതിര നക്ഷത്രത്തിലേക്ക്കടന്നു . ഞാറ്റുവേലയ്ക്ക് ശേഷം വരുന്ന തിരുവാതിര ഞാറ്റുവേലയിൽ ഇടമുറിയാതെ മഴ പെയ്യുമെന്നാണ് വിശ്വാസം. കുരുമുളക് നടുന്നതിന് ഈ സമയം വളരെ അനുയോജ്യമാണ്. വാഴ, ചേന, ചേമ്പ്, കാച്ചിൽ, കൊക്കോ, കാപ്പി തുടങ്ങിയ വിളകളും ഈ ദിവസങ്ങളിൽ നടുന്നവയാണ്.

കേരളത്തിലെ കുരുമുളക് വ്യാപാരവുമായി ബന്ധപ്പെട്ട് പ്രസിദ്ധമായ ഒരു കഥയും തിരുവാതിര ഞാറ്റുവേലയെ ചുറ്റിപ്പറ്റിയുണ്ട്. വിദേശികൾ കേരളത്തിൽ നിന്ന് കുരുമുളകുവള്ളികളും തൈകളും കൊണ്ടുപോയി സ്വന്തം നാട്ടിൽ കൃഷി ചെയ്യാൻ ശ്രമിച്ചു. അതേക്കുറിച്ച് കർഷകർ സാമൂതിരി രാജാവിനെ ആശങ്ക അറിയിച്ചപ്പോൾ 'അവർക്ക് തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലലോ' എന്നായിരുന്നത്രേ ചിരിച്ച് കൊണ്ട് സാമൂതിരി രാജാവിന്റെ മറുപടി.

Similar News