സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്; ഒരു പവൻ സ്വർണ്ണത്തിന് 1,05,440 രൂപ

By :  Devina Das
Update: 2026-07-02 08:43 GMT

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി . പവന് 1,120 രൂപ കൂടി 1,05,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 140 രൂപ കൂടി 13,180 രൂപയായി. നേരത്തെ ഗ്രാമിന് 210 രൂപ കൂടി 13,250 ആയിരുന്നു. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില.ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ​ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.

കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Similar News