അങ്കണവാടി ജീവനക്കാരി വനത്തിനുള്ളിൽ മരിച്ച നിലയിൽ ;പ്രതി പിടിയിൽ

By :  Devina Das
Update: 2026-06-18 09:48 GMT

പത്തനംതിട്ട: ഗവി-മീനാറിൽ വനത്തിനുള്ളിൽ അങ്കണവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം .മീനാർ അങ്കണവാടിയിലെ ഹെൽപ്പറായ തമിഴ്‌നാട് സ്വദേശി മേനകയാണ് മരിച്ചത്. പ്രതിയെ കസ്റ്റഡിയിലെടുത്തു .ഗവിയിൽ താമസിക്കുന്ന യുവതി മീനാറിലെ അങ്കണവാടി ജോലിചെയ്യുന്നത്. ഇന്ന് രാവിലെ ഒൻപത് മണിയോടെ ഇവർ ഗവിയിൽനിന്ന് മീനാറിലേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മൂന്നുകിലോമീറ്റർ അകലെയാണ് അങ്കണവാടി. പൂർണമായും വനത്തിനുള്ളിലൂടെയാണ് അങ്കണവാടിയിലേക്കുള്ള പാത. വഴി മധ്യേയുള്ള തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.അങ്കണവാടിയിലേക്ക് പോയ ഇവരെ എന്തോ കടിച്ചെന്ന് പറഞ്ഞ് തമിഴ്‌നാട്ടിലുള്ള യുവതിയുടെ അച്ഛനെ ഫോണിൽ വിളിച്ചറിയിച്ചിരുന്നു. അച്ഛൻ തിരിച്ചുവിളിച്ചെങ്കിലും കിട്ടാതെവന്നതോടെ വിവരം നാട്ടുകാരെ അറിയിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം തോടിന് സമീപം കണ്ടെത്തിയത്.

ആദിവാസി വിഭാഗത്തിൽ പെട്ട വിനോദ് കുമാർ എന്നയാളാണ് യുവതിയെ കൊലപ്പെടുത്തിയത്. സംശയത്തിന്റെ അടിസ്ഥാന്തതിൽ ഇയാളെ വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്

ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു.

ഗവിയിൽ നിന്നും മീനാർ ഭാഗത്തേക്ക് പോകുന്ന റോഡിൻ്റെ അടുത്തുള്ള വനത്തിൽ താൽക്കാലിക ഷെഡ്ഡ് കെട്ടി ഒളിച്ച് താമസിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതിനിടെയാണ് ഇവിടുത്തെ വിജനമായ റോഡിലൂടെ പതിവായി ജോലിക്ക് പോവുകയും വരുകയും ചെയ്യുന്ന യുവതിയെ നിരീക്ഷിക്കുന്നത്. തുടർന്ന് ഇവിടെ നിന്നും ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്ത് വച്ച് യുവതിയെ ആക്രമിക്കുകയായിരുന്നു. ഈ യുവതിയെ ഇയാൾ സ്ഥിരമായി ശല്യം ചെയ്യാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അതേസമയം, പ്രതിക്കൊപ്പം 13 വയസോളം തോന്നിക്കുന്ന പെൺകുട്ടിയെ കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടിയെ കുറിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്.

Similar News