"സത്യത്തിനൊപ്പം "; അമ്മയില്‍ നിന്നും രാജിവച്ച് മല്ലിക സുകുമാരന്‍
By : Devina Das
Update: 2026-06-22 10:26 GMT
താര സംഘടനയായ അമ്മയിൽ നിന്നും മുതിർന്ന നടി മല്ലിക സുകുമാരൻ രാജി വച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് മല്ലിക സുകുമാരൻ രാജി അറിയിച്ചത്. താൻ ശ്വേതയ്‌ക്കൊപ്പമാണെന്ന് അറിയിച്ചു കൊണ്ടാണ് മല്ലിക സുകുമാരൻ സംഘടനയിൽ നിന്നും ഇറങ്ങിപ്പോകുന്നത്.
'സ്‌നേഹപൂർവം പടിയിറങ്ങുന്നു അമ്മയിൽ നിന്നും. നിന്നും....സത്യത്തിനൊപ്പം..ന്യായത്തിനൊപ്പം...ശ്വേതയ്‌ക്കൊപ്പം' എന്നാണ് മല്ലിക സുകുമാരൻ കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനറൽ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും മല്ലിക സുകുമാരൻ ശ്വേത മേനോനെ പിന്തുണച്ചിരുന്നു.
ശ്വേത മേനോൻ അല്ല രാജി വെക്കേണ്ടിയിരുന്നത്. ജനറൽ സെക്രട്ടറിയും ട്രഷററുമാണ് രാജി വെക്കേണ്ടിയിരുന്നത് എന്നാണ് മല്ലിക സുകുമാരൻ പറഞ്ഞത്. പിന്നാലെയാണ് മല്ലിക സുകുമാരൻ താൻ സംഘടനയിൽ നിന്നു തന്നെ രാജി വച്ചതായി അറിയിക്കുന്നത്.