കേരള ബഡ്ജറ്റ് ; സാധാരണക്കാർക്കായി 'വൺ കേരള കരുതൽ മിഷൻ'

By :  Devina Das
Update: 2026-06-19 07:52 GMT

     സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ജന വിഭാഗങ്ങൾക്കും മാരകരോഗങ്ങൾക്ക് ചികിത്സ തേടുന്നവർക്കും കൈത്താങ്ങാവുന്നതിന് വേണ്ടി 'വൺ കേരള കരുതൽ മിഷൻ' എന്ന പേരിൽ പൂർണ്ണമായും അത്യാധുനിക സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പുതിയ പ്ലാറ്റ്‌ഫോമിന് സർക്കാർ രൂപം നൽകുന്നു , ഈ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപയാണ് ബജറ്റിൽ

വകയിരുത്തിയത് .സാമ്പത്തിക പരാധീനത മൂലം കൃത്യമായ ചികിത്സയോ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസമോ മുടങ്ങുന്ന സാഹചര്യത്തിൽ കുടുംബങ്ങൾക്ക് തടസ്സങ്ങളുമില്ലാതെ നേരിട്ട് അടിയന്തര സഹായം എത്തിക്കുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. സർക്കാർ ഇതര സംഘടനകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങളുടെ സി.എസ്.ആർ ഫണ്ടുകൾ, സന്നദ്ധരായ വ്യക്തികൾ, വിവിധ സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന സാമ്പത്തിക സംഭാവനകൾ അതീവ സുതാര്യമായ രീതിയിൽ കൃത്യമായി അർഹരിലേക്ക് എത്തിക്കുകഎന്നതാണ് ഈ മിഷന്റെ അടിസ്ഥാന പ്രവർത്തന ലക്ഷ്യം

Similar News