അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ്: അന്വേഷണ സംഘത്തിൽ ഫോറൻസിക് ഓഡിറ്ററെ ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദേശം
By : Devina Das
Update: 2026-07-28 07:18 GMT
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശം നൽകി. കേസിൽ കൃത്യമായ തിരുത്തൽ നടപടികൾ ആവശ്യമാണെന്നും പൂർണ്ണമായ സുതാര്യത ഉറപ്പാക്കുമെന്നും ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.ഐ.ജി.പി കിരൺ എസ്. തലവനായ നാലംഗ അന്വേഷണ സംഘത്തെയാണ് കേസ് അന്വേഷണത്തിനായി ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിരിക്കുന്നത്. ഡി.ഐ.ജി, എസ്.എസ്.പി, എ.എസ്.പി എന്നിവരടങ്ങുന്ന ഈ സംഘത്തിലേക്ക് ഒരു ഫോറൻസിക് ഓഡിറ്ററെക്കൂടി ഉൾപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.