ശബരിമല കോര്‍ഡിനേറ്റര്‍ ആയി പി വിജയനെ നിയമിച്ചു

By :  Devina Das
Update: 2026-07-11 05:20 GMT

തിരുവനന്തപുരം: ശബരിമലയിലെ പുതിയ ചീഫ് പോലീസ് കോ-ഓര്‍ഡിനേറ്ററായി ക്രമസമാധാനച്ചുമതലയുള്ള എഡിജിപി പി വിജയനെ സര്‍ക്കാര്‍ നിയോഗിച്ചു. ജയില്‍ മേധാവിയായി സ്ഥലംമാറിയ എസ്. ശ്രീജിത്തിന് പകരമാണ് ഈ പുതിയ നിയമനം. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട പൊലീസിന്റെ എല്ലാവിധ ഏകോപന ചുമതലകളും പി വിജയനായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.തീര്‍ഥാടനം തികച്ചും കുറ്റമറ്റ രീതിയില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ, മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ നീക്കം. 2024 ഒക്ടോബറില്‍ എംആര്‍ അജിത്കുമാറിനു പകരമാണ് ശ്രീജിത്തിനെ നിയോഗിച്ചത്. രണ്ടു വര്‍ഷത്തോളം ശ്രീജിത്തിനായിരുന്നു ചുമതല.

2011-ല്‍ ശബരിമലയില്‍ സ്‌പെഷ്യല്‍ ഓഫീസറായി സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് പി. വിജയന്‍ നടപ്പിലാക്കിയ 'പുണ്യം പൂങ്കാവനം' എന്ന ശുചീകരണ പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരെ പ്രശംസ ഈ പദ്ധതി പിടിച്ചുപറ്റിയിരുന്നു.

Similar News