ത്രിപുര പൊലീസ് മേധാവി അനുരാഗ് ധങ്കർ പോലീസ് ആസ്ഥാനത്ത് മരിച്ച നിലയിൽ

By :  Devina Das
Update: 2026-07-20 10:13 GMT

അഗര്‍ത്തല: ത്രിപുര പൊലീസ് മേധാവി അനുരാഗ് ധങ്കറിനെ പൊലീസ് ആസ്ഥാനത്ത് മരിച്ച നിലയില്‍ കണ്ടെത്തി.അനുരാഗ് ധങ്കര്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം1994 ബാച്ച് ഐപിഎസ് ഓഫീസര്‍ ആണ്. തന്റെ സ്വന്തം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് ധങ്കര്‍ സ്വയം വെടിവെച്ചതായാണ് കരുതപ്പെടുന്നത്.ഉടന്‍ തന്നെ ധങ്കറിനെ അഗര്‍ത്തലയിലെ ഗോവിന്ദ് വല്ലഭ് പന്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. 2025 മെയ് മാസത്തിലാണ് അനുരാഗ് ധങ്കര്‍ ത്രിപുര ഡിജിപിയായി ചുമതലയേറ്റത്.ഡിജിപിയാകുന്നതിന് മുമ്പ് ത്രിപുര പൊലീസില്‍ നിരവധി സുപ്രധാന പദവികളില്‍ അനുരാഗ് ധങ്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ സിബിഐയിലും ബിഎസ്എഫിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

Similar News