മുംബൈ ഇന്ത്യൻസ് വിട്ട് സൂര്യ കുമാർയാദവ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക്; പ്രവചനവുമായി റോബിൻ ഉത്തപ്പ

By :  Devina Das
Update: 2026-06-18 11:10 GMT

മുംബൈ ഇന്ത്യൻസിൻറെ സൂപ്പർ താരം സൂര്യകുമാർ യാദവ് മുംബൈ വിട്ട് തൻറെ പഴയ തട്ടകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് മടങ്ങിയെത്തുമെന്ന അമ്പരപ്പിക്കുന്ന പ്രവചനവുമായി റോബിൻ ഉത്തപ്പ.'ദേശീയ ടീമിലേക്കുള്ള വാതിലുകൾ ഇനി മുന്നിൽ അടഞ്ഞേക്കുമെന്ന സൂചനകൾ ശക്തമായതോടെ, അവൻ തൻറെ ഐപിഎൽ കരിയറിന്റെ അവസാന ഘട്ടം കൊൽക്കത്തയിൽ കളിച്ച് അവസാനിപ്പിക്കാൻ തയ്യാറായേക്കും.' ഉത്തപ്പ പറഞ്ഞു. ഇന്ത്യയുടെ t20 ടീമിൻറെ മുൻ നായകൻ കൂടിയായിരുന്ന സൂര്യകുമാർ യാദവും നിലവിലെ ഇന്ത്യൻ ടീം മുഖ്യപരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള ആത്മബന്ധമാണ് ഈ നീക്കത്തിന് പിന്നിലെന്നും എല്ലാ അർത്ഥത്തിലും സൂര്യകുമാർ യാദവ് കൊൽക്കത്തയിലേക്ക് പോകാനാണ് സാധ്യതയെന്നും ഉത്തപ്പ കൂട്ടിച്ചേർത്തു.2014 മുതൽ 2017 വരെ ഗൗതം ഗംഭീർ കൊൽക്കത്തയുടെ നായകനായിരുന്ന സമയം സൂര്യകുമാർ യാദവ് കൊൽക്കത്തയിൽ കളിച്ചിരുന്നു. അന്ന് ഫിനിഷറുടെ റോളിലായിരുന്നു സൂര്യ മത്സരങ്ങളിൽ തിളങ്ങിയിരുന്നത്. കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകനാണ് സൂര്യകുമാർ യാദവ്. എന്നാൽ, താരത്തിന്റെ മോശം ഫോം കാരണം അടുത്തിടെ ഇന്ത്യൻ ടി20 ടീമിൻറെ നായകസ്ഥാത്ത് നിന്ന് മാറ്റി ശ്രേയസ് അയ്യരിന് അതിന്റെ ചുമതല നൽകുകയായിരുന്നു

Similar News