കര്‍ക്കടകപ്പുലരിയിലെ "മുപ്പെട്ടു വെള്ളി"

By :  Devina Das
Update: 2026-07-21 10:28 GMT

ഓരോ മലയാള മാസത്തിലെയും ആദ്യത്തെ വെള്ളിയാഴ്ചയാണ് 'മുപ്പെട്ടു വെള്ളി' എന്ന് അറിയപ്പെടുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം വെള്ളിയാഴ്ചകള്‍ പൊതുവേ ദേവീ ആരാധനയ്ക്ക് പ്രാധാന്യമുള്ള ദിവസമാണ്. അതില്‍ തന്നെ മാസത്തിലെ ആദ്യ വെള്ളിയാഴ്ച വരുന്നത് ലക്ഷ്മീദേവിയുടെ സാന്നിധ്യം കൊണ്ട് അനുഗൃഹീതമാണെന്ന് വിശ്വസിക്കപ്പെടുന്നു.ദാരിദ്ര്യ ശമനത്തിനും, കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും നിറയുന്നതിനും ഈ ദിവസം ഭജനമിരിക്കുന്നത് ഉത്തമമാണ്. കൂടാതെ വിഘ്‌നനിവാരകനായ ഗണപതി ഭഗവാനെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ തടസ്സങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രധാന ആചരണങ്ങളും പ്രാര്‍ഥനകളും കര്‍ക്കിടകം ഒന്നാം തീയതിയും മുപ്പെട്ടു വെള്ളിയും ഒത്തുചേരുന്ന ഈ പുണ്യദിനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുടുംബത്തില്‍ ഐശ്വര്യം കൊണ്ടുവരും:

അതിരാവിലെ ഉണരുക: സൂര്യോദയത്തിന് മുന്‍പായി കുളിച്ച് ശുദ്ധിയായി വീടും പരിസരവും വൃത്തിയാക്കുക. ദീപം തെളിയിക്കുക: പൂജാമുറിയിലോ ഉമ്മറത്തോ നിലവിളക്ക് കൊളുത്തി പ്രാര്‍ത്ഥിക്കുക. മന്ത്രജപം: രാവിലെ വിളക്ക് കൊളുത്തിയ ശേഷം താഴെ പറയുന്ന മന്ത്രങ്ങള്‍ കുറഞ്ഞത് 108 തവണ ജപിക്കുന്നത് ഉത്തമമാണ്:

'ഓം ശ്രീ മഹാലക്ഷ്‌മൈ്യ നമഃ' (ലക്ഷ്മീ പ്രീതിക്കായി)

'ഓം ഗം ഗണപതയേ നമഃ' (വിഘ്‌നങ്ങള്‍ മാറാന്‍)

Similar News

രാമായണമാസം