കർമ്മ രംഗത്ത് വിജയിക്കാം ;മൂന്ന് ഒറ്റവരി ഹനുമദ് മന്ത്രങ്ങൾ
By : Devina Das
Update: 2026-06-27 09:51 GMT
കരുണയും ആത്മാർത്ഥതയും ത്യാഗവും ധൈര്യവും ഹനുമാൻ സ്വാമിയുടെ സവിശേഷതകളാണ്. അതുല്യമായ ഊർജ്ജത്തിന്റെ ഉറവിടമായ ആഞ്ജനേയ സ്വാമി അങ്ങേയറ്റം ശക്തനും ധീരനുമാണ്. ഹനുമാൻ സ്വാമിയെ ആരാധിക്കുന്നവർ ധീരരും നിർഭയരുമാകും. ഹനുമാൻ സ്തുതികൾ / മന്ത്രങ്ങൾ പതിവായി ചൊല്ലുന്ന വ്യക്തികൾ കർമ്മരംഗത്ത് വിജയികളാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ, കടം, മാനസിക അസ്വസ്ഥതകൾ, കഷ്ടപ്പാടുകൾ തുടങ്ങിയവ പെട്ടെന്ന് പരിഹരിക്കാൻ ഹനുമാൻ മന്ത്രങ്ങൾ സഹായിക്കും. ദിവസവും ഹനുമദ് മന്ത്രം ജപിച്ചാൽ അലസത അനുഭവപ്പെടില്ല. താഴെ ചേർന്നിട്ടുള്ള മൂന്ന് ഹനുമദ് മന്ത്രങ്ങളിൽ ഒന്നെങ്കിലും പതിവായി ജപിക്കുക:
ഓം ഹം ഹനുമതേ നമഃ
ഓം ഹം പവനസുതായ നമഃ
ഓം നമോ ഭഗവതേ ആഞ്ജനേയായ
മഹാബലായ സ്വാഹാ