സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന;ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,05,080 രൂപ
By : Devina Das
Update: 2026-07-20 09:43 GMT
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് 560 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,05,080 രൂപ. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് കൂടിയത്. 13,135 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.ഒരിടവേളയ്ക്ക് ശേഷം അമേരിക്ക- ഇറാന്‍ സംഘര്‍ഷം കനത്തതോടെ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. എണ്ണവില വര്‍ധനയെ തുടര്‍ന്നുള്ള വിലക്കയറ്റ ആശങ്ക അമേരിക്കയില്‍ ഒഴിഞ്ഞത് സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങിയിരുന്നു.