മർദ്ദനമേറ്റ മനോവിഷമത്തിൽ കോളജ് അധ്യാപിക ആത്മഹത്യ ചെയ്തു ;ആൺസുഹൃത്ത് പിടിയിൽ

By :  Devina Das
Update: 2026-06-20 08:42 GMT

കണ്ണൂർ: ആൺ സുഹൃത്തിന്റെ മർദ്ദനത്തിൽ മനംനൊന്ത് കണ്ണൂർ സർവകലാശാല ​ഗസ്റ്റ് അധ്യാപിക പാനൂർ സ്വദേശി ആദിത്യ അനിൽകുമാർ (28) ജീവനൊടുക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ . കണ്ണൂർ മനേക്കര സ്വദേശിയായ കാമുകൻ ശരണിനെയാണ് പൊലീസ് പിടികൂടിയത്. ആദിത്യയുടെ അമ്മ ഉദയയുടെ പരാതിയിൽ പാനൂർ പൊലീസ് ശരണിനെതിരെ കേസെടുത്തിരുന്നു.ജൂൺ എട്ടിന് തലശ്ശേരി പഴയ ബസ്സ്റ്റാൻഡിൽ വച്ച് ശരൺ മർദിച്ചെന്നും അതിന്റെ മനോവിഷമത്തിലാണ് ആദിത്യ ജീവനൊടുക്കാൻ ശ്രമിച്ചതെന്നുമാണ് കുടുംബത്തിൻറെ ആരോപണം. ഞായറാഴ്ച വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയ ആദിത്യ കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഇന്നലെയാണ് മരിച്ചത്.ആദിത്യയും ശരണും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നു. ആദിത്യയെ ശരൺ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നുവെന്നും, അതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നുമാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.

Similar News