അമ്മയാകാനൊരുങ്ങി സാമന്ത ;സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നു
അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് നടി സാമന്ത. താരം ഗര്‍ഭിണിയാണോ എന്ന സംശയം കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയാണെന്ന് സാമന്ത തന്നെ അറിയിച്ചിരിക്കുകയാണ്. പുതിയ ചിത്രം മാ ഇന്‍ടി ബംഗാരത്തിന്റെ വിജയാഘോഷത്തിലാണ് സാമന്ത സന്തോഷ വാര്‍ത്ത പങ്കുവച്ചത്.
''ഒരിടവേള കൂടി വേണ്ടി വരും. എന്റെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് മാ ഇന്‍ടി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ഇടവേള വേണ്ടി വന്നിരിക്കുകയാണ്. പ്രസവാവധിയാണ്. അതിന് ശേഷം ഞാന്‍ മറ്റൊരു സിനിമയുമായി തിരികെ വരും'' എന്നാണ് താരം പറഞ്ഞത്. സാമന്തയുടെ വാക്കുകളെ കരഘോഷത്തോടെയാണ് സദസ് കേട്ടത്. സദസില്‍ നിന്നും താരത്തിന് ആരാധകര്‍ ആശംസകള്‍ നേരുകയും ചെയ്തു.
നേരത്തെ മാ ഇന്‍ടി ബംഗാരത്തിന്റെ വിജയാഘോഷത്തില്‍ കേക്ക് മുറിക്കുന്ന സാമന്തയുടെ വിഡിയോ പുറത്ത് വന്നിരുന്നു. ഇതോടെയാണ് സാമന്ത ഗര്‍ഭിണിയാണോ എന്ന ചര്‍ച്ചകളും സജീവമായത്. ഇതിനിടെയാണ് ഇപ്പോള്‍ താരം തന്നെ ഗര്‍ഭിണിയാണെന്ന് അറിയിച്ചിരിക്കുന്നത്. ഈ വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സാമന്തയ്ക്കും ഭര്‍ത്താവ് രാജിനും ആശംസകളുമായി എത്തുകയാണ് ആരാധകര്‍.സാമന്തയെ പാന്‍ ഇന്ത്യന്‍ താരമാക്കിയ ഫാമിലി മാന്‍ 2 സീരീസിന്റെ സംവിധായകനാണ് രാജ്. പുതിയ ചിത്രം മാ ഇന്‍ടി ബംഗാരത്തിന്റെ കഥയും രാജിന്റേതാണ്. 2025 ഡിസംബറിലാണ് സാമന്തയും സംവിധായകന്‍ രാജും വിവാഹിതരായത്. കൊയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ വച്ചായിരുന്നു വിവാഹം. അതേസമയം ബോക്‌സ് ഓഫീസില്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ് മാ ഇന്‍ടി ബംഗാരം. രണ്ട് വര്‍ഷത്തിന് ശേഷമുള്ള സാമന്തയുടെ തിയേറ്റര്‍ റിലീസാണ് ചിത്രം. 50 കോടിയലധികം നേടിക്കഴിഞ്ഞു ചിത്രം ഇതിനോടകം.