കുവൈത്തിലെയും ബഹ്റൈനിലെയും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണം
കുവൈത്ത്: കുവൈത്തിലും ബഹ്റൈനിലും യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ-ഡ്രോൺ ആക്രമണം നടത്തി . യുഎസ് നടത്തിയ വ്യോമാക്രമണങ്ങൾക്കു തിരിച്ചടിയായാണ് ബഹ്‌റൈൻ, കുവൈത്ത് രാജ്യങ്ങൾക്കു നേരെ ഇറാന്റെ റവല്യൂഷണറി ഗാർഡ് (ഐആർജിസി) ഡ്രോണും മിസൈലും ഉപയോഗിച്ച് ആക്രമണം നടത്തിയത്.
കുവൈത്തിലെ അലി അൽ സാലം വ്യോമസേനാ താവളത്തിനും മനാമയിലെ യുഎസ് അഞ്ചാം നാവിക വ്യൂഹത്തിനും നേരെയാണ് ആക്രമണമുണ്ടായതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചു.അഞ്ച് ഇറാനിയൻ തീരദേശ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഐആർജിസി വ്യക്തമാക്കി. അതേസമയം, വ്യോമാതിർത്തിയിലെ ഭീഷണികളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നേരിടുകയാണെന്ന് കുവൈത്ത് സായുധ സേന അറിയിച്ചു.യുഎസ് ആക്രമണം തുടർന്നാൽ യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ പൂർണമായി നിർത്തിവയ്ക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. ഞായറാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. ഹോർമുസ് കടലിടുക്കിൽ ഒമാന് സമീപത്തു കൂടെ പുതിയ കപ്പൽപ്പാത വികസിപ്പിക്കുമെന്ന് യുഎസ് നാവികസേനയുടെ മേൽനോട്ടത്തിലുള്ള ബഹുരാഷ്ട്ര സമുദ്ര സംഘടന ശനിയാഴ്ച പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ആക്രമണങ്ങൾ ഉണ്ടായത്. അഞ്ച് ഇറാനിയൻ തീരദേശ കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ബോംബാക്രമണത്തിന് പകരമായാണ് ഈ നടപടിയെന്ന് ഐആർജിസി വ്യക്തമാക്കി. ഹോർമൂസ് കടലിടുക്കിൽ ടാങ്കർ ആക്രമിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു ഇറാന് മേൽ യുഎസിന്റെ പ്രത്യാക്രമണം.