വിജയ വഴിയിൽ ബ്രസീൽ ;തകര്‍ത്തു കളിച്ച് കുന്യയും വിനീഷ്യസും

By :  Devina Das
Update: 2026-06-20 11:39 GMT

ഫിലാഡാല്‍ഫിയ: . ഗ്രൂപ്പ് സി പോരാട്ടത്തില്‍ ഹെയ്തിയെ മറുപടിയില്ലാത്ത 3 ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ വിജയ വഴിയിലേക്ക് കുതിച്ചു . ഒപ്പം നോക്കൗട്ട് പ്രതീക്ഷകളും അവര്‍ സജീവമാക്കി. ഇരട്ട ഗോളുകളുമായി മത്യാസ് കുന്യയും ഗോളടിച്ചു അടിപ്പിച്ചും കളം വാണ് വിനീഷ്യസ് ജൂനിയറും ബ്രസീല്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

കളി തുടങ്ങിയതിനു പിന്നാലെ ഹെയ്തിയുടെ ആക്രമണമാണ് കണ്ടത്. പിന്നീട് ബ്രസീല്‍ കളം പിടിച്ചു. തുടരെ തുടരെ ആക്രമണങ്ങളുമായി അവര്‍ കളം വാണു. ആദ്യ മത്സരത്തില്‍ പകരക്കാരുടെ ബഞ്ചിലായിരുന്ന മത്യാസ് കുന്യ രണ്ടാം പോരില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇടം പിടിച്ചപ്പോള്‍ അതിനെ ന്യായീകരിക്കുന്ന തരത്തില്‍ താരം മികച്ചു നിന്നു.12ാം മിനിറ്റില്‍ റഫീഞ്ഞ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡായി. പിന്നാലെ മറ്റൊരു അവസരവും റഫീഞ്ഞയ്ക്കു കിട്ടി. ഗോള്‍ കീപ്പര്‍ മാത്രം മുന്നില്‍ നില്‍ക്കെ താരത്തിനു അവസരം മുതലെടുക്കാനായില്ല. പന്ത് പുറത്തേക്ക് അടിച്ചു കളഞ്ഞു. വലയില്‍ പന്തെത്തിയിരുന്നെങ്കിലും

23ാം മിനിറ്റിലാണ് ബ്രസീലിന്റെ ആദ്യ ഗോള്‍ വന്നത്. ഇടതു വിങ്ങിലൂടെ വിനീഷ്യസ് ജൂനിയര്‍ അതിവേഗം ബോക്‌സിലേക്ക് കയറി ഗോളടിക്കാന്‍ നോക്കിയെങ്കിലും വിജയിച്ചില്ല. വിനീഷ്യസിന്റെ ഷോട്ട് ഹെയ്തി പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടി തെറിച്ചു. എന്നാല്‍ റീബൗണ്ടില്‍ കുന്യ സുരക്ഷിതമായി വലയിലാക്കുകയായിരുന്നു. പിന്നാലെ പരിക്കേറ്റ് റഫീഞ്ഞ കളം വിട്ടു. പകരം കൗമാര താരം റയാന്‍ കളത്തിലെത്തി.

36ാം മിനിറ്റില്‍ ബ്രസീലിന്റെ രണ്ടാം ഗോള്‍. മധ്യ ഭാഗം കടന്നു മുന്നേറിയ വിനീഷ്യസ് ജൂനിയര്‍ പന്ത് മികച്ച രീതിയില്‍ കുന്യയ്ക്കു കണക്കാക്കി തള്ളി നല്‍കി. പന്തുമായി ബോക്‌സിന്റെ ഇടതു മൂലയിലേക്ക് കയറി കുന്യ മികച്ച ഷോട്ടിലൂടെ രണ്ടാം ഗോളും വലയിലാക്കി.

Similar News