ആദ്യം സ്വയം പൂർണരാകൂ, എന്നിട്ട് ഒരു റിലേഷൻഷിപ്പിലേക്ക് കടക്കൂ;ആരാധകരോട് സാമന്ത

By :  Devina Das
Update: 2026-06-26 11:43 GMT

സാമന്ത പ്രധാന വേഷത്തിലെത്തിയ 'മാ ഇൻടി ബം​ഗാരം' ബോക്സ് ഓഫീസിൽ 50 കോടിയിലേറെ കളക്ട് ചെയ്ത് മുന്നേറുകയാണ് .'മാ ഇൻടി ബം​ഗാരം' വിജയാഘോഷത്തിനിടെ ബന്ധങ്ങളെക്കുറിച്ച് സാമന്ത പറഞ്ഞ വാക്കുകൾ വളരെ ശ്രദ്ധേയമാണ് .നിങ്ങളുടെ കരിയറും ബന്ധങ്ങളും ആത്യന്തികമായി നിങ്ങളുടെ കൈകളിലാണെന്നും എന്നിരുന്നാലും, ബന്ധങ്ങൾ ചിലപ്പോൾ സങ്കീർണമാണെന്നും സാമന്ത പറയുന്നു.

"ചില സമയത്ത് ബന്ധങ്ങൾ സങ്കീർണമാണ്, പൂർണമായും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു റിലേഷൻഷിപ്പ് വിജയിക്കണമെങ്കിൽ രണ്ട് പേരുടെയും സഹായം ആവശ്യമാണ്. ഒരു സ്ത്രീ എന്ന നിലയിൽ ആത്മവിശ്വാസം ഉണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആത്മവിശ്വാസമുണ്ടാകണം. അപ്പോൾ മാത്രമേ നിങ്ങൾക്ക് ശരിയായ ആളെ കണ്ടെത്താനാകൂ.പക്ഷേ നിങ്ങളുടെ പൂർണതയ്ക്ക് വേണ്ടി മറ്റൊരാൾ വരുമെന്നും അപ്പോൾ നിങ്ങൾ പൂർണമാകുമെന്നും പറഞ്ഞ് കാത്തിരിക്കുന്നത് ശരിയല്ല‌. കാരണം അത് മറ്റേയാൾക്ക് വളരെയധികം പ്രതീക്ഷകൾ നൽകും. അത് ശരിയല്ല.

എനിക്ക് പറയാനുള്ളത് എന്താണെന്നു വച്ചാൽ, ആരെങ്കിലും ഒരു റിലേഷൻഷിപ്പിലേക്ക് കടക്കുകയാണെങ്കിൽ മറ്റേയാൾ നിങ്ങളെ പൂർണരാക്കും എന്ന രീതിയിൽ കാണരുത്. ആദ്യം സ്വയം പൂർണരാകൂ, എന്നിട്ട് ഒരു റിലേഷൻഷിപ്പിലേക്ക് കടക്കൂ. അതാണ് വർക്ക് ആവുക".- സാമന്ത പറഞ്ഞു.

Similar News