കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു;കെഎം ചന്ദ്രശേഖര്‍ ഉപാധ്യക്ഷൻ

By :  Devina Das
Update: 2026-07-21 06:39 GMT

തിരുവനന്തപുരം: കേരള സംസ്ഥാന ആസൂത്രണ ബോർഡ് പുനഃസംഘടിപ്പിച്ചു. മുൻ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖർ ബോർഡിന്റെ പുതിയ ഉപാധ്യക്ഷൻ ആയി തെരഞ്ഞെടുത്തു . മുഖ്യമന്ത്രി വിഡി സതീശൻ അധ്യക്ഷനായി പുതിയ ഭരണസമിതി രൂപീകരിച്ച് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി.വിവിധ വകുപ്പ് മന്ത്രിമാരെ ബോർഡിലെ മറ്റ് അംഗങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.പി.കെ. കുഞ്ഞാലിക്കുട്ടി (വ്യവസായ, വിവരസാങ്കേതിക വിദ്യ വകുപ്പ് മന്ത്രി), സണ്ണി ജോസഫ് (വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി), മോൻസ് ജോസഫ് (ജലവിഭവ, ഭവനനിർമ്മാണ വകുപ്പ് മന്ത്രി), ഷിബു ബേബി ജോൺ (വനം, വന്യജീവി, നൈപുണ്യവികസനം, കശുവണ്ടി വകുപ്പ് മന്ത്രി), സി.പി. ജോൺ (ഗതാഗത വകുപ്പ് മന്ത്രി) എന്നിവരാണ് ബോർഡിലെ അംഗങ്ങളായ മന്ത്രിമാർ.സംസ്ഥാനത്തിന്റെ വിഭവങ്ങളുടെ ശാസ്ത്രീയമായ വിലയിരുത്തലിന്റെയും വികസന മുൻഗണനകളുടെയും അടിസ്ഥാനത്തിൽ സർക്കാരിന് വികസന പദ്ധതികൾ രൂപീകരിക്കാൻ വഴികാട്ടുക എന്നതാണ് ആസൂത്രണ ബോർഡിന്റെ പ്രധാന ചുമതല. ഇതിനുപുറമെ, സംസ്ഥാനത്തിന്റെ സമഗ്രമായ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ അടങ്ങിയ 'സാമ്പത്തിക അവലോകന റിപ്പോർട്ട്' എല്ലാ വർഷവും തയാറാക്കി പുറത്തിറക്കുന്നതും ആസൂത്രണ ബോർഡാണ്.

Similar News